പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി 3 സ്ത്രീകൾക്ക് ദാരുണാന്ത്യം; മരിച്ചവർ കോട്ടയം ചിങ്ങവനം സ്വദേശികൾ ; കല്യാണത്തിന് പങ്കെടുത്ത് തിരിച്ച് ട്രെയിനിൽ മടങ്ങാൻ എത്തിവേയാണ് അപകടം
സ്വന്തം ലേഖകൻ
കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മൂന്നു സ്ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ്(69), എയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്.
കോയമ്പത്തൂർ – ഹിസാർ ട്രെയിൻ ആണ് ഇവരെ തട്ടിയത്. കള്ളാറിൽ കല്യാണത്തിന് പങ്കെടുത്ത് തിരിച്ച് ട്രെയിനിൽ മടങ്ങാൻ എത്തിയതായിരുന്നു ഇവർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാളം മുറിച്ച് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി നടപടികൾ പുരോഗമിക്കുകയാണ്.
Third Eye News Live
0