video
play-sharp-fill
പാളം മുറിച്ച് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചു;  മരിച്ചവർ സ്ത്രീകളാണെന്ന് സംശയം; മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ്; ഗുഡ്‌സ് ട്രെയിൻ ഇടിച്ചതാകാമെന്ന് പ്രാഥമിക നി​ഗമനം; പോലീസ് സ്ഥലത്തെത്തി നടപടികൾ പുരോ​ഗമിക്കുകയാണ്

കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

പാളം മുറിച്ച് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. മരിച്ചവർ സ്ത്രീകളാണെന്ന് സംശയം ഉയരുന്നുണ്ട്.

മൃതദേഹം ചിന്നിച്ചിതറിയതിനാൽ തിരിച്ചറിയാനായിട്ടില്ല. പോലീസ് സ്ഥലത്തെത്തി നടപടികൾ പുരോ​ഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ചവർ കാഞ്ഞങ്ങാട് ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ വന്നവരാണെന്ന് സംശയിക്കുന്നുണ്ട്. ഗുഡ്‌സ് ട്രെയിൻ ഇടിച്ചതാണെന്ന് നിഗമനം.