സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വൈകിട്ട് കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കാണാതാകുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു കുട്ടിയെ കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശികളായ ആഷ്ലി ജോസ് (12)ന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അഞ്ച് മണിയോടെയാണ് ജിയോ തോമസ് (10) എന്ന കുട്ടിയെ കണ്ടെത്തിയത്. കുട്ടി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഷ്ലി ജോസ് സേക്രട്ഹാര്‍ട്ട് സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. കാണാതായ കുട്ടിക്കായി അഞ്ചുതെങ്ങ് പൊലീസ്, കോസ്റ്റല്‍ പൊലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.