Spread the love

തിരുവനന്തപുരം: ഓണക്കാലത്തും കേരളത്തോടുള്ള അവഗണന തുടർന്ന് കേന്ദ്രം. ഓണക്കാലത്ത് കേരളത്തിൽ വിതരണം ചെയ്യുന്നതിനായി കേന്ദ്രം നൽകിയത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടിയ വിലയ്ക്കാണ് കേരളത്തിനായി കേന്ദ്രം അരി അനുവദിച്ചിരുന്നത്.

video
play-sharp-fill

മറ്റ് ഇടങ്ങളിൽ 18 രൂപയ്ക്ക് നൽകിയിരുന്ന ഭാരത് അരി കേരളത്തിന് അനുവദിച്ചത് 31 രൂപ നിരക്കിലാണ്. ഇതാകട്ടെ ഗുണമേന്മയില്ലാത്തതും.

ഗോഡൗണുകളിൽ ഒന്നരവർഷത്തോളമായി കെട്ടിക്കിടക്കുന്ന അരിയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്ന് ഭക്ഷ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കേരളത്തോടുള്ള രാഷ്ട്രീയ വിരോധം ഓണക്കാലത്തും തുടർന്ന് കേരളത്തിൻ്റെ അന്നം മുടക്കുന്ന സമീപനമാണ് കേന്ദ്രം വീണ്ടും സ്വീകരിച്ചിരിക്കുന്നത്.