Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദനം. കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമം നടന്നത്. ബസില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറിനെ മറ്റൊരു ബസിലെ ജീവനക്കാന്‍ ഇരുമ്പു വടികൊണ്ട് മര്‍ദിക്കുകയായിരുന്നു.

തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ കോട്ടയ്ക്കല്‍ സ്വദേശി നൗഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി ഷഹീറിനെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.