play-sharp-fill
ഇടിമിന്നലൊടുകൂടിയ മഴക്ക് സാധ്യത വരാൻ പോകുന്നത് ശക്തമായ മഴ,  മൂന്ന് ജില്ലയിലുള്ളവര്‍ സൂക്ഷിക്കണം

ഇടിമിന്നലൊടുകൂടിയ മഴക്ക് സാധ്യത വരാൻ പോകുന്നത് ശക്തമായ മഴ, മൂന്ന് ജില്ലയിലുള്ളവര്‍ സൂക്ഷിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതി തീവ്ര ന്യൂനമർദ്ദം സൗരാഷ്ട്ര കച്ച്‌ മേഖലയ്ക്ക് മുകളില്‍ സ്ഥിതിചെയ്യുന്നുണ്ട്. നാളെ രാവിലെയോടെ സൗരാഷ്ട്ര കച്ച്‌ തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലില്‍ എത്തിച്ചേരാൻ സാദ്ധ്യതയുണ്ട്. മദ്ധ്യ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു.
നാളെയോടെ മദ്ധ്യ കിഴക്കൻ / വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യുനമർദ്ദം രൂപപ്പെട്ട് വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴ പെയ്‌തേക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 30 ന് അതിശക്തമായ മഴയ്ക്കും ഇന്ന് മുതല്‍ അടുത്തമാസം ഒന്നുവരെ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന പ്രവചനം.
ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. നാളെ കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഓറഞ്ചും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടമിന്നലിനെയും സൂക്ഷിക്കണം. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ മുതല്‍ 31 വരെയും; കർണാടക തീരത്ത് ഇന്ന് മുതല്‍ 31 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.