
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ; പല തവണകളായി തട്ടിയെടുത്തത് 2,80,000 രൂപ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. ആലപ്പുഴ ചേർത്തല തറയിൽപ്പറമ്പ് വീട്ടിൽ ദിത്യ (20) ചേർത്തല അർത്തുങ്കൽ പടാകുളങ്ങര വീട്ടിൽ ദയാനന്ദ് (23) എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ട് പോകുന്നതിനുള്ള ലൈസൻസും ജോബ് കൻസൾട്ടൻസിയും ഉണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
പരാതിക്കാരിയുടെ ഭർത്താവിന് വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി 280000 രൂപയാണ് തട്ടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർ ഷാഹിർ, സീനീയർ സിവിൽ പൊലീസ് ഓഫീസർ പ്രീജൻ, സിവിൽ പൊലീസ് ഓഫീസർ ഐശ്വര്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Third Eye News Live
0