
സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കത്തിനിടെ പിടിച്ചുമാറ്റാൻ ചെന്നതിൽ വിരോധം; യുവാവിനെ ചീത്തവിളിക്കുകയും കമ്പിവടികൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്താനും ശ്രമം; കേസിൽ യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു
ചിങ്ങവനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടനാട് കാവാലം നാരായണക്കല്ല് ഭാഗത്ത് കൊച്ചു വളഞ്ഞംപാക്കൽ വീട്ടിൽ വിശാഖ് കെ.എം (26) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം രാത്രി നാട്ടകം മുളകുഴ ഭാഗത്ത് വച്ച് പനച്ചിക്കാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വിശാഖും ഇയാളുടെ സുഹൃത്തും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ട സമയം യുവാവ് വിശാഖിനെ പിടിച്ചു മാറ്റിയതിലുള്ള വിരോധം മൂലം ഇയാൾ യുവാവിനെ ചീത്തവിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് ഇയാൾ സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, സദക്കത്തുള്ള, ഷിബു കുമാർ, എ.എസ്.ഐ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കൈനടി സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.