
സ്വന്തം ലേഖകൻ
കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയില്‍ ചേരില്ല. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും നാളെ യോഗം ഇല്ലാ എന്നാണ് ഇപ്പോൾ അറിയുന്നത്.
യുവനടിയില്‍ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് യോഗം നിശ്ചയിച്ചിരുന്നത്.
രേവതി സമ്പത്തിൻ്റെ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ട് എന്ന് കാട്ടി സിദ്ദിഖ് ഡിജിപിക്ക് പരാതി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
എസ്. അജിത ബീഗം, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ, മെറിന് ജോസഫ്, വി. അജിത്ത്, എസ്. മധുസൂദനന് എന്നിവരും സംഘത്തിലുണ്ട്. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ കേസെടുക്കും.







