play-sharp-fill
എട്ട് മാസമായി ഒന്നിച്ച് താമസിച്ചിരുന്ന ഗർഭിണിയായ യുവതിയോട് കൊടുംക്രൂരത; യുവതിയുടെ വയറ്റിൽ ചവിട്ടിയതിനെ തുടർന്ന് അഞ്ച് മാസം പ്രായമായ ​ഗർഭസ്ഥ ശിശു മരിച്ചു; സംഭവത്തിൽ 22കാരൻ അറസ്റ്റിൽ

എട്ട് മാസമായി ഒന്നിച്ച് താമസിച്ചിരുന്ന ഗർഭിണിയായ യുവതിയോട് കൊടുംക്രൂരത; യുവതിയുടെ വയറ്റിൽ ചവിട്ടിയതിനെ തുടർന്ന് അഞ്ച് മാസം പ്രായമായ ​ഗർഭസ്ഥ ശിശു മരിച്ചു; സംഭവത്തിൽ 22കാരൻ അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ലയിൽ ​ഒപ്പം താമസിച്ചിരുന്ന യുവാവ് ​ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടിയതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചു. തിരുവല്ല കാരാത്രയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതി വിഷ്ണു ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ എട്ട് മാസമായി കല്ലിശ്ശേരി യുവതി വിഷ്ണുവിനൊപ്പം താമസിക്കുകയാണ്. നിയമപരമായി ഇവർ വിവാഹം ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. യുവതി ​ഗർഭിണിയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് ഇവർ തമ്മിൽ വഴക്കുണ്ടായി. വിഷ്ണു യുവതിയെ തൊഴിച്ചു. വയറിനാണ് തൊഴിയേറ്റത്. തുടർന്ന് യുവതിക്ക് ശക്തമായ വയറുവേദനയുണ്ടായി.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് നടത്തിയ സ്കാനിം​ഗിലാണ് അഞ്ച് മാസം പ്രായമായ ​ഗർഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്. പോലീസെത്തിയപ്പോഴേയ്ക്കും വിഷ്ണു ഒളിവിൽ പോയിരുന്നു. ഇന്ന് ഉച്ചയോടെ യുവാവിനെ കസ്റ്റ‍ഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ മയക്കുമരുന്നിന് അടിമയാണോയെന്ന സംശയവും പോലീസ് ഉയർത്തുന്നുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു