Spread the love

പാലക്കാട്: പാലക്കാട് ലക്കിടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

video
play-sharp-fill

കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടിൽ ശിവദാസൻ (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പിൽ ജിഷ്ണുവിന് (20) ഗുരുതരമായി പരിക്കേറ്റു.

ലക്കിടി പേരൂർ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റപ്പാലം ഭാഗത്ത് നിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് പിറകിൽ കാർ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെൽഡിംഗ് ജോലിക്കാരനാണ് മരിച്ച ശിവദാസൻ.