
ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി 10 ലക്ഷം തട്ടി ; യുവതിയുടെ പരാതിയിൽ 24കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
തിരുവല്ല: സൗഹൃദം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പണം തട്ടിയെന്നുമുള്ള തമിഴ്നാട് സ്വദേശിയുടെ പരാതിയിൽ 24കാരനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയിൽ നിന്നും പലപ്പോഴായി 10 ലക്ഷം രൂപയോളം പ്രതി തട്ടിയെടുത്തു എന്നാണ് പരാതി.
കന്യാകുമാരി വിളവൻകോട് താലൂക്കിൽ മാങ്കോട് അമ്പലക്കാലയിൽ സജിൻ ദാസാണ് പിടിയിലായത്. കന്യാകുമാരിയിൽനിന്ന് മേസ്തിരിപ്പണിക്ക് മൂന്നുവർഷം മുമ്പ് കവിയൂരിൽ എത്തിയ സജിൻ ദാസ് രണ്ടുവർഷം മുമ്പാണ് ഭർതൃമതിയായ കവിയൂർ സ്വദേശിനിയുമായി പരിചയത്തിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് യുവതിയെ പളനിയിലും വേളാങ്കണ്ണിയിലും അടക്കം കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
Third Eye News Live
0