video
play-sharp-fill

വീട്ടില്‍ നിന്ന് കാണാതായ 19കാരി വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ മരിച്ചനിലയില്‍ ; മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല ; അന്വേഷണം ആരംഭിച്ച് പൊലീസ്

വീട്ടില്‍ നിന്ന് കാണാതായ 19കാരി വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ മരിച്ചനിലയില്‍ ; മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഇന്നലെ വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടി കുളത്തില്‍ വീണുമരിച്ചനിലയില്‍.തൃക്കാക്കര തേവയ്ക്കലില്‍ വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കങ്ങരപ്പടിയിലെ ഒരു കോളജിലെ ബിബിഎ വിദ്യാര്‍ഥി 19കാരിയായ അമൃതയാണ് മരിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ആത്മഹത്യയാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു.