play-sharp-fill
അപരിചിതമായ അക്കൗണ്ടുകളില്‍ നിന്ന് സന്ദേശങ്ങള്‍ വരാറുണ്ടോ? ഈ ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്താൽ മതി, പുതിയ ഫീച്ചറുമായി മെറ്റ

അപരിചിതമായ അക്കൗണ്ടുകളില്‍ നിന്ന് സന്ദേശങ്ങള്‍ വരാറുണ്ടോ? ഈ ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്താൽ മതി, പുതിയ ഫീച്ചറുമായി മെറ്റ

സ്വന്തം ലേഖകൻ

ഉപയോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്. അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പില്‍ പുതുതായി എത്തുന്ന ഫീച്ചര്‍ ഉപയോക്താവിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കുകയും പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നവയുമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സ്വകാര്യത ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാകും. ഈ ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പരിചിതമല്ലാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ എത്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജ്ഞാത സന്ദേശങ്ങള്‍ ഒരു നിശ്ചിത പരിധി കവിയുകയാണെങ്കില്‍ തടയും. സ്പാം പരിമിതപ്പെടുത്തി ഡിവൈസിന്റെ പെര്‍ഫോര്‍മെന്‍സ് മെച്ചപ്പെടുത്താനും ഈ ഫീച്ചര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

കൂടാതെ ജിഫിയുമായി കൈകോര്‍ത്ത് ഉപയോക്താക്കള്‍ക്കായി കൂടുതല്‍ സ്റ്റിക്കറുകള്‍ കൊണ്ടുവരുകയാണ് വാട്സ്ആപ്പ്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ലഭ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നല്‍കുന്ന സംഭാഷണ സഹായിയായ മെറ്റാ എഐ ഉപയോഗിച്ച് മികച്ച സ്റ്റിക്കറുകള്‍ രൂപകല്‍പന ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍.

ഉപയോക്താക്കള്‍ക്ക് ജിഫിയുടെ സ്റ്റിക്കര്‍ ശേഖരത്തില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് മികച്ച സ്റ്റിക്കറുകള്‍ ലഭിക്കും. ആപ്ലിക്കേഷനില്‍ നിന്ന് പുറത്തുപോകാതെ തന്നെ റെലവന്റ് സ്റ്റിക്കറുകള്‍ സെര്‍ച്ച് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കും. സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പുചെയ്യാനും മുന്‍ഗണന അനുസരിച്ച് കണ്ടെത്താനും കഴിയും.