play-sharp-fill
രാത്രികാലങ്ങളിൽ മൊബൈൽ ഫോൺ സ്ക്രോൾ ചെയ്ത് ഇരിപ്പാണോ? എങ്കിൽ പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം

രാത്രികാലങ്ങളിൽ മൊബൈൽ ഫോൺ സ്ക്രോൾ ചെയ്ത് ഇരിപ്പാണോ? എങ്കിൽ പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം

രാത്രികാലങ്ങളില്‍ മൊബൈല്‍ ഫോണില്‍ സ്ക്രോള്‍ ചെയ്ത് സമയം കളയുന്നവർ ഏറെയാണ്. ഇതുമൂലം വേണ്ടത്ര ഉറക്കം ലഭിക്കാതെ വരുന്ന ആരോഗ്യപ്രശ്നങ്ങള്‍ വേറെയും.

ഇപ്പോഴിതാ ഈ ശീലം പ്രമേഹസാധ്യത വർധിപ്പിക്കുമെന്നാണ് പുതിയൊരു പഠനത്തില്‍ പറയുന്നത്.

ഫോണില്‍ നിന്നുള്ള വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തുകയും പ്രമേഹസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനത്തില്‍ പറയുന്നത്. അർധരാത്രി മുതല്‍ രാവിലെ ആറുമണി വരെയുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ലൈറ്റിന് മുന്നിലിരിക്കുന്നത് ടൈപ് 2 ഡയബറ്റിസിന് ഇടയാക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല്‍പതിനും അറുപത്തിയൊമ്ബതിനും ഇടയില്‍ പ്രായമുള്ള 85,000 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഒമ്ബതുവർഷം നീണ്ട കാലയളവിനൊടുവിലാണ് വിലയിരുത്തലില്‍ എത്തിയത്. രാത്രികാലങ്ങളില്‍ ഇത്തരം കൃത്രിമവെളിച്ചങ്ങള്‍ക്ക് വിധേയരാകുന്ന പത്തുശതമാനംപേരില്‍ പ്രമേഹസാധ്യത അറുപത്തിയേഴ് ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.

കൃത്രിമവെളിച്ചത്തിന് മുന്നിലിരിക്കുന്നത് ശരീരത്തിന്റെ സ്വാഭാവികമായ ഉറക്ക പ്രക്രിയയയെ ബാധിക്കുകയും ഇത് ചയാപചയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. മൊബൈല്‍ ഫോണ്‍ മാത്രമല്ല, ടി.വി.യില്‍ നിന്നുള്ള വെളിച്ചം, റീഡിങ് ലാമ്ബില്‍ നിന്നുള്ള ചെറിയ വെളിച്ചം തുടങ്ങിയവയൊക്കെ പ്രശ്നമാണ്. രാത്രികാലങ്ങളില്‍ ഇത്തരം ലൈറ്റുകള്‍ പരമാവധി നേരത്തേ ഒഴിവാക്കുക എന്നതാണ് ഇതിനുള്ള പരിഹാരമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് ഒരു ജൈവതാളമുണ്ട്. പലതരം ജീനുകളാല്‍ നിയന്ത്രിതമായ ഈ ജൈവതാളമാണ് ജൈവഘടികാരം അഥവാ സിർക്കാഡിയൻ ക്ലോക്ക് എന്നറിയപ്പെടുന്നത്. സ്വാഭാവിക പകലിനോടും ഇരുട്ടിനോടും പ്രതികരിക്കുന്ന ഈ ആന്തരിക ജൈവഘടികാരം പ്രകൃതിയുടെ താളത്തിലധിഷ്ഠിതമാണ്. ഈ ജൈവഘടികാരത്തിന് തകരാറു പറ്റിയാല്‍ അത് നമ്മുടെ ആരോഗ്യത്തെയും ആയുസ്സിനെയും വിപരീതമായി ബാധിക്കും. രാത്രികാലങ്ങളില്‍ ഉണർന്നിരിക്കുന്നത് ഈ ജൈവതാളത്തില്‍ മാറ്റമുണ്ടാക്കും. അത് പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം ഉള്‍പ്പെടെയുള്ള നിരവധി ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുകയും ഒപ്പം രോഗപ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും.

ഉറങ്ങുംമുമ്ബ് മൊബൈല്‍ പോലുള്ള ഗാഡ്ജറ്റുകളും ടി.വി.യുമൊക്കെ ഒഴിവാക്കേണ്ടതിന്റെയും പരമാവധി ഇരുട്ടുനിറഞ്ഞ മുറിയില്‍ കിടക്കേണ്ടതിന്റേയും പ്രാധാന്യം പങ്കുവെക്കുന്നതാണ് പഠനം.

ആരോഗ്യ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യൂ

ടൈപ്പ് 2 ഡയബറ്റിസ്

ഏറ്റവും സാധാരണമായി കാണുന്ന പ്രമേഹ വിഭാഗമാണിത്. ഇവിടെ ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഇത് ഇൻസുലിൻ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാൻക്രിയാസിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്നങ്ങള്‍, ജനിതക ഘടന, പൊണ്ണത്തടി എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.