Saturday, April 25, 2026

അണ്ഡാശയത്തിൽ രൂപപ്പെടുന്ന അർബുദ കോശങ്ങളെ തുടക്കത്തിൽ തന്നെ തിരിച്ചറിയാം ; ഈ നാല് ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് ഗവേഷകർ

Spread the love

അണ്ഡാശയത്തില്‍ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം (Ovarian cancer). കോശങ്ങള്‍ വേഗത്തില്‍ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും.

video
play-sharp-fill

അണ്ഡാശയ അർബുദം നേരത്തെ കണ്ടുപിടിക്കാൻ ഏറെ പ്രയാസമുള്ള കാര്യമാണ്. പലപ്പോഴും അത് ഗുരുതരമാവുകയും ചികിത്സിക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യുമ്ബോള്‍ മാത്രമേ തിരിച്ചറിയൂ. എന്നാല്‍, നാല് ലക്ഷണങ്ങളിലൂടെ അണ്ഡാശയ അർബുദം പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാൻ സാധിക്കുമെന്ന് പുതിയ പഠനം പറയുന്നു.

രോഗം നേരത്തെ കണ്ടെത്തുന്നത് അതിജീവന സാധ്യത കൂട്ടുന്നു. രോഗം ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച ശേഷമാകും ചികിത്സയ്ക്ക് എത്തുന്നത്. അത്തരം സന്ദർഭങ്ങളില്‍, അതിജീവന നിരക്ക് ഗണ്യമായി കുറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗലക്ഷണങ്ങള്‍ അവ്യക്തവും മറ്റ് രോഗ ലക്ഷണങ്ങള്‍ക്ക് സാമാനമായ ലക്ഷണങ്ങളാണെന്നതുമാണ് പലപ്പോഴും അണ്ഡാശയ അർബുദത്തെ തിരിച്ചറിയാല്‍ വൈകുന്നത്. അണ്ഡാശയ അർബുദം പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗനിർണയം നടത്തുന്നത് രോഗമുക്തിക്കുള്ള സാധ്യത 92 ശതമാനമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

അണ്ഡാശയ അർബുദത്തെ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട നാല് ലക്ഷണങ്ങളെ കുറിച്ചാണ് ക്വീൻസ്ലാൻഡ് ബ്രിസ്ബേൻ സർവകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്.

വയറു വീർക്കുക, ഭക്ഷണം കഴിക്കുമ്ബോള്‍ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക, അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നല്‍, വയറു വേദന ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. നാല് ലക്ഷണങ്ങളില്‍ ഒന്നെങ്കിലും സ്ഥിരമായി അല്ലെങ്കില്‍ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്ത 1,741 സ്ത്രീകളെ രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധിക്കുകയും അവരില്‍ കാൻസർ ആൻ്റിജൻ 125 (CA125) അളക്കുന്ന ഒരു രക്തപരിശോധന നടത്തി.

CA125 ലെവല്‍ കൂടുതല്‍ കണ്ടെത്തിയവരില്‍ അള്‍ട്രാസൗണ്ട് ചെയ്തു. രോഗലക്ഷണങ്ങളില്ലാത്തവരില്‍ പൊതുവായ സ്ക്രീനിങ്ങിനെക്കാള്‍ അണ്ഡാശയ അർബുദം കണ്ടെത്തുന്നതില്‍ ഈ പ്രക്രിയ മികച്ചതാണെന്ന് ഗവേഷകർ പറയുന്നു.