
കൊച്ചി: വില്ലനായും കൊമേഡിയനായും മലയാളത്തിനൊപ്പം ഇതര ഭാഷകളിലും സജീവമായ നടനാണ് അബു സലിം. 1978ൽ കഥ എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച അബു സലിം 1984ൽ മിസ്റ്റർ ഇന്ത്യയുമായി.
ഇദ്ദേഹം സിനിമ നടൻ മാത്രമല്ല പോലീസ് ഉദ്യോഗസ്ഥനുമായിരുന്നു. വയനാട് സ്വദേശിയായ അബു സലിം സബ് ഇൻസ്പെക്ടർ പദവിയിലാണ് പോലീസിൽ നിന്നു വിരമിച്ചത്. പണ്ട് മലയാള സിനിമയിൽ മസിലുള്ള ചുരുക്കം വില്ലനുകളിൽ ഒരാൾ ആയിരുന്നു അബു സലിം. ബോഡി ബിൽഡിംഗ് അദ്ദേഹത്തിൻ്റെ പാഷൻ കൂടിയായിരുന്നു.
മരുന്നുകള്‍ ഉപയോഗിച്ചുള്ള ബോഡി ബില്‍ഡിംഗ് ഒരുകാലത്തും തനിക്ക് താല്‍പര്യമില്ലെന്ന് അബു സലിം പറയുന്നു. നാച്വറലായി ബില്‍ഡ് ചെയ്യുന്നത് മാത്രമേ എക്കാലത്തും നിലനില്‍ക്കുകയുള്ളൂ. ജിമ്മില്‍ പോകുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വർക്കൗട്ടിന് തയ്യാറാകുന്ന സമയത്ത് ആ വർക്കൗട്ടിന് നമ്മുടെ ശരീരം ഫിറ്റാണോ എന്ന് ആദ്യം തിരിച്ചറിയണം. അടുത്തിടെ പലർക്കും വർക്കൗട്ടിനിടെ കാർഡിയാക് അറസ്റ്റ് വന്നുവെന്ന് കാണുന്നത്. അത് ജിമ്മില്‍ പോയതുകൊണ്ടല്ല. അയാളുടെ ബോഡിയുടെ കണ്ടീഷൻ എതിരായി നിന്ന സമയത്ത് വർക്കൗട്ട് ചെയ്തതു കൊണ്ടാണ് അങ്ങനെ പറ്റിയത്. അതുകൊണ്ട് നമ്മുടെ ശരീരത്തിന് ചെയ്യാൻ പറ്റില്ല എന്ന് തോന്നികഴിഞ്ഞാല്‍ ഒരുകാരണവശാലും അതിന് മുതിരരുത്. ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് താരം പറയുന്നത്.







