വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ക്ഷീരകർഷകന് ദാരുണാന്ത്യം ; പാൽ നൽകുന്നതിനായി സൊസൈറ്റിലേക്ക് പോകുമ്പോഴാണ് അപകടം

Spread the love

പാലക്കാട്‌ : താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ക്ഷീര കർഷകൻ മരിച്ചു. കുഴല്‍മന്ദം നൊച്ചുള്ളി മഞ്ഞാടി വീട്ടീല്‍ വേലമണി(75) യാണ് മരിച്ചത്.വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സംഭവം.

video
play-sharp-fill

പെരുങ്കുന്നം ക്ഷീരസംഘത്തിലെ ക്ഷീര കർഷകനാണ്. കാലത്ത് പാല്‍ നല്‍കുന്നതിനായി പോകുന്നതിനിടെയാണ് വഴിയരികിലെ കെ.എസ്.ഇ.ബി. പോസ്റ്റില്‍ നിന്നും താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയിൽ  നിന്ന് ഷോക്കേറ്റത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയില്‍.

ഭാര്യ: വള്ളിക്കുട്ടി. മക്കള്‍: രാധാകൃഷ്ണൻ, രമേഷ്, പരേതനായ രാജേഷ്, സതീഷ്. മരുമക്കള്‍: ദീപ, കുഞ്ഞിലക്ഷ്മി, രമ്യ, പ്രീത. സഹോദരങ്ങള്‍: പരേതയായ തങ്ക, കണ്ടു, കമലാക്ഷി, വേലായുധൻ, പാർവ്വതി, രാമകൃഷ്ണൻ, കാഞ്ചന, രാജൻ, ചെല്ലമണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group