video
play-sharp-fill

ഇന്ത്യയ്ക്ക് നിരാശ ; വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീൽ ലോക കായിക കോടതി തള്ളി

ഇന്ത്യയ്ക്ക് നിരാശ ; വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീൽ ലോക കായിക കോടതി തള്ളി

Spread the love

സ്വന്തം ലേഖകൻ

പാരിസ്: പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീൽ ലോക കായിക കോടതി തള്ളി. മുമ്പ് മൂന്ന് തവണ വിധി പറയുന്നത് വീണ്ടും നീട്ടിയിരുന്നു. ആ​ഗസ്റ്റ് 16ന് അപ്പീലിൽ വിധി പറയുമെന്നാണ് ഒടുവിൽ അറിയിച്ചത്. എന്നാൽ ഇതിന് മുമ്പ് തന്നെ ഇന്ത്യൻ ഒളിംപിക്സ് അധികൃതരെ അപ്പീൽ തള്ളിയ വിവരം അറിയിക്കുകയായിരുന്നു.

അപ്പീൽ തള്ളിയിരിക്കുന്നുവെന്ന് മാത്രമാണ് കോടതിയുടെ ഉത്തരവിൽ നിലവിൽ അറിയിച്ചിരിക്കുന്നത്. വിശദമായ ഉത്തരവ് പിന്നീട് ഉണ്ടാകും. എന്തുകൊണ്ടാണ് അപ്പീൽ തള്ളിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് രണ്ടാമത്തെ ഉത്തരവിൽ അറിയിക്കും. ഒരു താരത്തിന് വേണ്ടി നിയമം മാറ്റിയാൽ അത് ഭാവിയിൽ തിരിച്ചടിയാകുമെന്ന നിരീക്ഷണത്തിലാണ് കായിക കോടതിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടെ ഹർജി തള്ളിയ തീരുമാനം ഞെട്ടിച്ചെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോ​ഗട്ടിന് അയോ​ഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 കിലോ​ഗ്രാം കൂടുതൽ ശരീരഭാരം താരത്തിന് തിരിച്ചടിയായി. ഫൈനൽ വരെയെത്തിയതിനാൽ വെള്ളി മെഡലിന് തനിക്ക് അർഹതയുണ്ടെന്നാണ് വിനേഷിന്റെ വാദം. ​ഗുസ്തി നിയമങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നാണ് റെസ്‍ലിം​ഗ് ബോഡി പറയുന്നത്.