play-sharp-fill
കാറിൻ്റെ താക്കോല്‍ നഷ്‍ടപ്പെട്ടോ…ടെൻഷൻ അടിക്കേണ്ട ; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കാറിൻ്റെ താക്കോല്‍ നഷ്‍ടപ്പെട്ടോ…ടെൻഷൻ അടിക്കേണ്ട ; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

സ്വന്തം ലേഖകൻ

കാറിൻ്റെ താക്കോല്‍ സുരക്ഷിതമായി സൂക്ഷിക്കാൻ ചിലപ്പോള്‍ ചിലർക്കെങ്കിലും അല്‍പ്പം ബുദ്ധിമുട്ടാകുന്ന ഒരു കാര്യമാണ്. പലപ്പോഴും കാറിൻ്റെ താക്കോല്‍ സൂക്ഷിക്കാൻ പലരും മറന്നുപോകും. ചിലപ്പോള്‍ താക്കോലുകള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വീണ് നഷ്‍ടമായേക്കാനും സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, കാർ തുറക്കാൻ പ്രയാസമാണ്. മാത്രമല്ല കാറിൻ്റെ താക്കോല്‍ അത്ര എളുപ്പത്തില്‍ നിർമ്മിക്കാനും കഴിയില്ല. എന്നാല്‍ നിങ്ങള്‍ വളരെയധികം വിഷമിക്കേണ്ടതില്ല. ഇങ്ങനൊരു പ്രശ്നം നേരിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് അറിയാം. കാറിൻ്റെ താക്കോല്‍ നഷ്‍ടപ്പെട്ടാല്‍ ഇതുപോലെ മാറ്റാം.

ഒന്നാമതായി, കാറിൻ്റെ കീകള്‍ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഉചിതം. അത് നഷ്‍ടപ്പെട്ടാല്‍ അനാവശ്യ ചെലവുകള്‍ കൂടും. അതിനാല്‍ കാർ കീ നഷ്‍ടാമെയ്യനു തോന്നിയാല്‍ താക്കോല്‍ എവിടെയായിരിക്കുമെന്ന് നിങ്ങള്‍ക്ക് ചെറിയ സംശയം പോലും ഉണ്ടെങ്കില്‍, എല്ലായിടത്തും ശ്രദ്ധാപൂർവ്വം തിരയുക. ഇതിനുശേഷം, ചുവടെ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമത്തെ കാറിൻ്റെ താക്കോല്‍ ലഭിക്കാൻ നിങ്ങള്‍ക്ക് ധാരാളം പണം ചിലവഴിക്കേണ്ടി വന്നേക്കാം. ഇതില്‍, നിങ്ങളുടെ റിമോട്ട് കീ (മിഡ് റേഞ്ച് ബ്രാൻഡുകള്‍) നിർമ്മിക്കുന്നതിനുള്ള ചെലവ് (പ്രാരംഭ വില) ഏകദേശം 8500 രൂപയോ അതില്‍ കൂടുതലോ ആയിരിക്കും.

ഒരു സാധാരണ മെക്കാനിക്കല്‍ കീ ഉണ്ടാക്കാൻ ഏകദേശം 1500 രൂപ ചിലവഴിക്കേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് ഒരു പ്രീമിയം കാർ ഉണ്ടെങ്കില്‍ അതിൻ്റെ രണ്ടാമത്തെ കീ നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന് ഏകദേശം 35,000 രൂപ ചിലവാകും. പ്രാരംഭ വിലയാണിത്.

ഇതിനായി, ആദ്യം നിങ്ങളുടെ കാറിൻ്റെ മോഡല്‍, നിർമ്മാണ വർഷം തുടങ്ങി ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക. കീ മാറ്റിസ്ഥാപിക്കുമ്ബോള്‍ ഇവയെല്ലാം നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും. ഇതുകൂടാതെ, വിഐഎൻ നമ്ബർ സൂക്ഷിക്കുക. ഇതിനുശേഷം, കാർ ഡീലറുമായി സംസാരിക്കുക.

നിങ്ങളുടെ കാറിൻ്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന തെളിവ് ഡീലർക്ക് കൈമാറുക. മാറ്റിസ്ഥാപിക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത് ചെലവിൻ്റെ എസ്റ്റിമേറ്റ് നേടുക. ഇതിനുശേഷം, ഡീലർ ചോദിക്കുന്ന ചാർജുകള്‍ അടയ്ക്കുക. നിങ്ങളുടെ കാറിൻ്റെ താക്കോല്‍ ഡീലർഷിപ്പ് എത്തിച്ചുതരും. ഈ കാർ നിങ്ങളുടേതാണെന്ന് ഡീലർക്ക് ഉറപ്പുണ്ടെങ്കില്‍ മാത്രം, അവർ താക്കോല്‍ ഉണ്ടാക്കി നിങ്ങള്‍ക്ക് നല്‍കുന്നു. അതിനാല്‍, തീർച്ചയായും കാറിന്‍റെ ഉടമസ്ഥാവകശ രേഖകള്‍ ഹാജരാക്കുക.