video
play-sharp-fill

ബാപ്പയുടെ മയ്യത്തുമായി ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് ; ഉള്ളു നീറുന്ന ഓർമ്മകളുമായി ഉഷ

ബാപ്പയുടെ മയ്യത്തുമായി ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് ; ഉള്ളു നീറുന്ന ഓർമ്മകളുമായി ഉഷ

Spread the love

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് ഉഷയുടേത്.
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരം. ആ പേരിനേക്കാള്‍ എളുപ്പത്തില്‍ ഉഷയെ മനസിലാക്കാന്‍ സാധിക്കുക സേതുമാധവന്റെ പെങ്ങള്‍ എന്ന് പറഞ്ഞാലാകും.
മോഹന്‍ലാല്‍ നായകനായ ചെങ്കോലിലെ ഉഷയുടെ പ്രകടനം മലയാളി ഒരിക്കലും മറക്കില്ല. ഇന്നും ഉഷയെ കാണുമ്പോള്‍ മലയാളികളുടെ മനസിലേക്ക് കടന്നു വരുന്നത് സേതുമാധവന്റെ പെങ്ങള്‍ എന്നു തന്നെയാണ്.
ചെങ്കോലിന് പുറമെ ആധാരം, മിഥുനം, സ്ത്രീധനം, കുടുംബ വിശേഷം, വാര്‍ധക്യ പുരാണം, വധു ഡോക്ടറാണ്, അഞ്ചരക്കല്യാണം, വര്‍ണപ്പകിട്ട്, ഗുരു ശിഷ്യന്‍ തുടങ്ങി മലയാളിയ്ക്ക് എത്ര കണ്ടാലും മടുക്കാത്ത നിരവധി സിനിമകളുണ്ട് ഉഷയുടെ കരിയറില്‍.
ഹസീന എന്നാണ് ഉഷയുടെ യഥാര്‍ത്ഥ പേര്. ബാലചന്ദ്രമേനോനാണ് പേര് മാറ്റുന്നത്.
പുറത്തു പറയാന്‍ പറ്റാത്ത, ഉള്ളിലൊതുക്കി വെക്കേണ്ട പ്രയാസങ്ങളുണ്ട്.
തുറന്നു പറയുമ്പോള്‍ പലര്‍ക്കും വേദനയാകും. അതിന് ഞാന്‍ തയ്യാറല്ല. അതുകൊണ്ടാണ് ബിഗ് ബോസില്‍ പോകാത്തത്.
എന്നെ ഇത്തവണ വിളിച്ചിരുന്നുവെന്നാണ് ഉഷ പറയുന്നത്. തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും ഉപ്പയുടെ മരണത്തെക്കുറിച്ചുമൊക്ക ഉഷ സംസാരിക്കുന്നുണ്ട്.
കോട്ടയം കുഞ്ഞച്ചന്റെ സംവിധായകന്‍ ആയ സുരേഷ് ബാബു ആണ് ആദ്യത്തെ ഭര്‍ത്താവ്. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു പോയില്ല. വിവാഹ മോചനവും ബാപ്പയുടെ മരണവും ഉമ്മച്ചിയുടെ അസുഖവുമൊക്കെയായി തനിക്ക് തുടരെ തുടരെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്നാണ് ഉഷ പറയുന്നത്. തന്റെ താങ്ങും തണലുമായിരുന്നു ബാപ്പയും ഉമ്മയുമെന്നാണ് ഉഷ പറയുന്നത്. താന്‍ രണ്ടാം വിവാഹത്തിന് തയ്യാറാകാതിരുന്നത് ബാപ്പയ്ക്കും ഉമ്മയ്ക്കും വലിയ വിഷമമായിരുന്നുവെന്നും താരം പറയുന്നു.
”ബാംഗ്ലൂരില്‍ വച്ചാണ് ബാപ്പ മരിക്കുന്നത്. മയ്യത്തും കൊണ്ട് ഞാന്‍ നാട്ടിലേക്ക് വന്നു. ഓര്‍ക്കുമ്ബോള്‍ ഉള്ള് നീറുന്നു. അഭിനയിച്ച്‌ കിട്ടുന്ന പൈസയൊക്കെ കൈകാര്യം ചെയ്തിരുന്നത്. ബാപ്പയായിരുന്നു. എനിക്ക് എടിഎമ്മില്‍ നിന്നും പൈസ എടുക്കാനറിയില്ല.
ബാങ്ക് ഇടപാട് നടത്താനറിയില്ല. പെട്ടെന്ന് ഒറ്റപ്പെട്ടതു പോലെ തോന്നി. സഹോദരന്മാര്‍ അവരുടെ ജീവിതത്തിരക്കുകളിലും. ഞാനും ഉമ്മയും മാത്രമായി.
വീണ്ടും ഒന്നില്‍ നിന്നും പഠിക്കാന്‍ തുടങ്ങി” എന്നാണ് ബാപ്പയുടെ മരണത്തെക്കുറിച്ച്‌ ഉഷ പറയുന്നത്.
തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും ഉഷ സംസാരിക്കുന്നുണ്ട്. ഉഷയുടെ സഹോദരന്മാരുടെ കൂട്ടുകാരനായിരുന്നു നാസര്‍ അബ്ദുള്‍ ഖാദര്‍.
ബാപ്പയ്ക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നുവെന്നും ഉഷ പറയുന്നുണ്ട്. മുന്‍പ് കല്യാണമുറപ്പിച്ചിട്ട് അവസാന നിമിഷം ഉഷ പിന്മാറുകയായിരുന്നു. പക്ഷെ അദ്ദേഹം തനിക്കായി കാത്തിരുന്നുവെന്നാണ് ഉഷ പറയുന്നത്.
”ബാപ്പ മരിക്കുന്നതിന്റെ തലേദിവസവും വിവാഹത്തെക്കുറിച്ചാണ് സംസാരിച്ചത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ സംസാരിക്കുമ്ബോഴും വിവാഹം കഴിക്കേണ്ടത് ആവശ്യമാണെന്ന് ഒരു ഘട്ടമെത്തിയപ്പോള്‍ എനിക്ക് മനസ്സിലായി. നമ്മുടെ മുഖത്ത് നോക്കി ഒരുത്തനും മോശമായി സംസാരിക്കരുത്.
അങ്ങനെ നാസറിനെ വിവാഹം കഴിച്ചു” എന്നാണ് രണ്ടാം വിവാഹത്തെക്കുറിച്ച്‌ ഉഷ പറയുന്നത്.
തമിഴിലും മലയാളത്തിലുമെല്ലാം തിരക്കുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളറും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമായിരുന്നു നാസര്‍. ഇപ്പോള്‍ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങാനിരിക്കുകയാണെന്നും അദ്ദേഹമാണ് തന്റെ സന്തോഷവും കരുത്തുമെന്നും ഉഷ പറയുന്നുണ്ട്.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി മാറിക്കൊണ്ടിരിക്കുകയാണ് ഉഷ. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചീന ട്രോഫിയാണ് തിരിച്ചുവരവ് സിനിമ.
പിന്നാലെ ആന്റണി വര്‍ഗ്ഗീസിനൊപ്പം അഭിനയിക്കുന്ന കൊണ്ടല്‍, ശ്രീനാഥ് ഭാസിയുടെ സിനിമ എന്നിവയിലും ഉഷ അഭിനയിച്ചിട്ടുണ്ട്.
വസുധ എന്ന സീരിയിലിലും അഭിനയിക്കുന്നുണ്ട്. ഇതിന് പിന്നാലെ ഭര്‍ത്താവ് നിര്‍മ്മിക്കുന്ന സിനിമയും അണിയറയിലുണ്ട്.