യൂത്ത് കോൺഗ്രസ് മുൻ കോട്ടയം ജില്ലാ പ്രസിഡണ്ടും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ്ജിന്റെ അപ്രതീക്ഷിത മരണം ഞെട്ടലോടെ കോൺഗ്രസുകാർ; നഷ്ടമായത് കരുത്തുറ്റ യുവ നേതാവിനെ

Spread the love

കോട്ടയം: യൂത്ത് കോൺഗ്രസ് മുൻ കോട്ടയം ജില്ലാ പ്രസിഡണ്ടും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ് കുഴഞ്ഞ് വീണു മരിച്ചു. 45 വയസായിരുന്നു.

video
play-sharp-fill

കോട്ടയം മാർക്കറ്റിൽ വച്ച് ഇന്നലെ വൈകിട്ട് എട്ടരയോടെ കുഴഞ്ഞു വീഴുകയായിരുന്നു.
പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയി.

കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ: കവിത(പുത്തന്‍പുരയില്‍). മക്കള്‍: ലെന, ഇവാന, ജുവാന്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ആയിരിക്കേ നിരവധി സമരങ്ങൾ സംഘടിപ്പിച്ചും പാർട്ടിയെ ഏകോപിപ്പിച്ച് നിർത്തി മുന്നോട്ടു കൊണ്ടുപോകുന്നതിലും ശ്രദ്ധേയനായ നേതാവായിരുന്നു ജോബോയ് ജോർജ്. കോൺഗ്രസിന് നഷ്ടമായത് കരുത്തുറ്റ യുവ നേതാവിനെയാണ്.