കോട്ടയം റയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷൻ ആക്കണം :ഫ്രാൻസിസ് ജോർജ് എം.പി.

Spread the love

 

കോട്ടയം : ട്രയിൻ സർവ്വീസുകൾ ആരംഭിക്കുവാനും അവസാനിപ്പിക്കുവാനും സാധിക്കുന്ന വിധത്തിൽ കോട്ടയം റയിൽവേ സ്റ്റേഷനെ ടെർമിനൽ സ്റ്റേഷൻ ആക്കി ഉയർത്തണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ലോക്സഭയിൽ കേന്ദ്ര റയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു.

video
play-sharp-fill

മധ്യകേരളത്തിലെ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി ജില്ലകളിലെ ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് കോട്ടയം.
ദിവസേന ഉള്ളതും എറണാകുളത്ത് സർവ്വീസ് അവസാനിപ്പിക്കുന്നതുമായ എറണാകുളം – ബാഗ്ലൂർ ഇൻ്റർസിറ്റി എക്സ്പ്രസ്, കാരക്കൽ – എറണാകുളം എക്സ്പ്രസ്, പാലക്കാട് – എറണാകുളം മെമ്മു, ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള ഗോവ മഡ്ഗാവ് – എറണാകുളം, പൂനൈ – എറണാകുളം, എന്നീ ട്രയിനുകൾ എല്ലാം കോട്ടയത്തേക്ക് നീട്ടിയാൽ ജനങ്ങൾക്ക് വളരെ പ്രയോജനം കിട്ടുകയും റയിൽവേയുടെ വരുമാനം വർദ്ധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ട്രയിനുകൾ സർവ്വീസുകൾ അവസാനിപ്പിക്കുന്നതിനും ആരംഭിക്കുന്നതിനുമായി കോട്ടയം സ്റ്റേഷനിൽ പിറ്റ് ലൈൻ സ്ഥാപിക്കണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
മലബാർ എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ് എന്നീ ട്രയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണം.
കൊച്ചി മെട്രോ വൈക്കം വരെ നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം റോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും അകലെയാണ് വൈക്കം ടൗൺ. വൈക്കം നഗരത്തി ത്തിൻ്റെ ചരിത്ര പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് വൈക്കം ടൗണിലേക്ക് വൈക്കം റോഡ് സ്റ്റേഷനിൽ നിന്നും പുതിയ ലൈൻ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വൈക്കത്ത് നിന്ന് തൃശൂർ ഗുരുവായൂർ തിരുപ്പതി സർവ്വീസ് ആരംഭിക്കണം.

അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ട്
മുംബൈയിൽ നിന്ന് ആരംഭിച്ച് കന്യാകുമാരിയിൽ അവസാനിക്കുന്ന ഹൈസ്പീഡ് റയിൽ കോറിഡോർ പദ്ധതി  നടപ്പാണമെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയിൽ പാത നിർമ്മാണം എത്രയും വേഗം ആരംഭിക്കണം.
കേന്ദ്ര ബജറ്റിൽ കേരളത്തിലെ റയിൽവേ വികസനത്തിന് അനുവദിച്ചിരിക്കുന്ന മൂവായിരം കോടി രൂപ അപര്യാപ്തമാണ് ഇത് വർദ്ധിപ്പിക്കണം.

കോട്ടയം റയിൽ വേ സ്റ്റേഷനിൽ 2 റിസർവേഷൻ കൗണ്ടർ ഉണ്ടായിരുന്നത് ഒന്നായി കുറച്ചത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഇത് പുനസ്ഥാപിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.