കുടുക്കയിലെ സമ്പാദ്യവും വയനാട്ടിലേക്ക്: കൊച്ചു മനസിന്റെ വലിയ സംഭാവന കോട്ടയം കിളിരൂർ എസ്.എൻ.ഡി.പി. സ്കൂൾ വിദ്യാർത്ഥിനി ഇഷാനയുടേത്.
കിളിരൂർ : വയനാട്ടിലെ ദുരന്ത ഭൂമിയിലെ ദൃശ്യങ്ങൾ നോവായപ്പോൾ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൻ്റെ കുടുക്കയിലെ പണം നൽകി മാതൃകയാവുകയാണ് ഇഷാന മേരി ഷാജി എന്ന രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി.
കിളിരൂർ എസ്.എൻ.ഡി.പി എച്ച്.എസ്സ്.എസ്സ്.ലെ വിദ്യാർത്ഥിനിയാണ് ഇഷാന. ഈ സ്കൂളിൽ നിന്നും സഹായം നൽകുന്ന രണ്ടാമത്തെ വിദ്യാർത്ഥികൂടിയാണ് ഇഷാന.
ഇഷാന സ്വരൂപിച്ച 3186 രൂപ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് അംഗം സുമേഷ് കാഞ്ഞിരത്തിൻ്റെ പക്കൽ ഏൽപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സീനിയർ അസിസ്റ്റൻ്റ് ഷീന എം. നൈനാൻ, പി.ടി.എ. പ്രസിഡൻ്റ് അനീഷ് ഒ.എ, ക്ലാസ്സ് ടീച്ചർ ഷൈമ എസ്
തങ്കപ്പൻ, അധ്യാപകയായ അഖിത, മുത്തച്ഛൻ പൊന്നപ്പൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഷാജി – ഷൈനി ദമ്പതികളുടെ മകളാണ് ഇഷാന.
Third Eye News Live
0