9 പാക്കറ്റുകളിലായി വില്പനയ്ക്ക് എത്തിച്ച 18 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ: രണ്ട് കിലോയ്ക്ക് 35000 രൂപ

Spread the love

 

തൃശ്ശൂർ: 18 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫാദിൽ, പാലക്കാട് സ്വദേശി രതീഷ് എന്നിവരെയാണ് എറണാകുളം തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

രണ്ട് ബാഗുകളിലായി ഒൻപത് പൊതികളിലായാണ് കഞ്ചാവ് എത്തിച്ചത്. രണ്ട് കിലോ കഞ്ചാവ് ഒരു പാക്കറ്റിലാക്കി 35,000 രൂപക്കാണ് ഇവർ വിറ്റിരുന്നത്. ഇവർക്ക് കഞ്ചാവെത്തിച്ച് നൽകുന്ന പ്രധാന കണ്ണിയെ ഉടൻ പിടികൂടുമെന്നും തടിയിട്ടപ്പറമ്പ് സിഐ അഭിലാഷ് അറിയിച്ചു.