കുമരകം എബിഎം ഗവർമെന്റ് യുപി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം: എക്സിക്യുട്ടീവ് കമ്മറ്റി രൂപീകരിച്ചു.

Spread the love

 

കുമരകം: എബിഎം ഗവർമെന്റ് യുപി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുവാനുള്ള എക്സിക്യട്ടീവ് കമ്മറ്റി രൂപീകരിച്ചു.

video
play-sharp-fill

സ്കൂളിൽ പഠിച്ച ജീവിച്ചിരിക്കുന്ന മുഴുവൻ ആളുകളെയും പഠിപ്പിച്ച അധ്യാപകരെയും അനധ്യാപകരെയും സംഘടിപ്പിച്ചു വിപുലമായ സംഗമം നടത്തുവാൻ കമ്മറ്റി തീരുമാനമെടുത്തു.

ഷാനവാസ്‌ ഖാൻ അധ്യക്ഷൻ ആയ ചടങ്ങിൽ എച്ച് എം ടെസ്സി ടീച്ചർ സ്വഗതം പറഞ്ഞു. പി ബി അശോകൻ യോഗം ഉൽഘാടനം ചെയ്തു. അഡ്വ. എം എൻ പുഷ്കരൻ മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ പ്രസിഡന്റ് ആയി ടി ബി അശോകൻ. സെക്രട്ടറിയായി വിനീത്. എ പി ഖജാൻജിയായി ബിധു ഷൈൻ, വൈസ് പ്രസിഡണ്ട്‌മാരായി, സജീർ കെ എസ് .പി പി ബൈജു,ജോയിൻ സെക്രട്ടറിമാരായി ലെനിൽ പി .അനിൽ ഇ . റ്റിഎന്നിവരെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

കൂടാതെ 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. യോഗത്തിൽ വിപുലമായ പങ്കാളിത്തം ഉണ്ടായത് പ്രശംസനീയമാണെന്ന് രക്ഷധികാരി അഡ്വക്കേറ്റ് എം എൻ പുഷ്പൻ പറഞ്ഞു. ലെനിൽ പി .കൃതജ്ഞത, രേഖപ്പെടുത്തി.