Spread the love

പുനലൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൊബൈല്‍ഷോപ് ഉടമയെ പുനലൂർ പൊലീസ് അറസ്റ്റുചെയ്തു.

video
play-sharp-fill

പുനലൂർ പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ മൊബൈല്‍ഷോപ് നടത്തുന്ന പുനലൂർ ശിവൻകോവിലിന് സമീപം ചരുവിള പുത്തൻ വീട്ടില്‍ മുഹമ്മദ് റാഫിയാണ് പിടിയിലായത്.

കടയില്‍ മൊബൈല്‍ നന്നാക്കാൻ വന്ന 17കാരിയെ പ്രണയം നടിച്ച്‌ കഴിഞ്ഞ മാസം സ്വന്തം കാറില്‍ക്കൊണ്ടുപോയി കൊട്ടാരക്കരയിലുള്ള ലോഡ്ജില്‍വെച്ച്‌ പീഡിപ്പിച്ചതായാണ് കേസ്. തുടർന്ന് പുനലൂർ പൊലീസ് പോക്സോ ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റൂറല്‍ എസ്.പി സാബു മാത്യുവിന്റെ നിർദേശാനുസരണം പുനലൂർ ഡിവൈ.എസ്.പി ബിജു വി. നായർ, ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ ഷാജഹാൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പുനലൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.