play-sharp-fill
ഐഎസ്ആര്‍ഒ തയ്യാറാക്കിയ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളുടെ പട്ടികയില്‍ വയനാട് 13-ാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് രുദ്രപ്രയാ​ഗ്, തൊട്ടുപിന്നിൽ മണ്ണിടിച്ചില്‍ സാധ്യതാ മുന്നറിയിപ്പുമായി തൃശൂര്‍ മൂന്നാം സ്ഥാനത്ത്, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളും തൊട്ടുപിന്നിൽ, ഇടുക്കി 18-ാം സ്ഥാനത്ത്; ഭീതിയോടെ ജനങ്ങൾ, ആശങ്കയൊഴിയാത്ത ദിനങ്ങൾ, കേരളം ഇനിയും ഒരു ദുരന്തം ഏറ്റുവാങ്ങുമോ…?

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ദേശീയതലത്തില്‍ 2023ല്‍ തയ്യാറാക്കിയ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളുടെ പട്ടികയില്‍ ഉരുള്‍പൊട്ടലില്‍ നൂറുകണക്കിനാളുകളുടെ ജീവന്‍ പൊലിഞ്ഞ വയനാട് 13-ാം സ്ഥാനത്ത്.

ആകെ ജനസംഖ്യ, വീടുകളുടെ എണ്ണം തുടങ്ങി സുപ്രധാന സാമ്പത്തിക, സാമൂഹിക ഘടകങ്ങള്‍ പരിഗണിച്ചാണു പട്ടിക തയാറാക്കിയിരിക്കുന്നത്.

ഉത്തരാഞ്ചലിലെ രുദ്രപ്രയാഗ് ഒന്നാംസ്ഥാനത്ത്. 17 സംസ്ഥാനങ്ങളിലെ 147 ജില്ലകളുടെ പട്ടികയാണ് ഐഎസ്ആര്‍ഒയുടെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ തയാറാക്കിയ ഇന്ത്യയുടെ മണ്ണിടിച്ചില്‍ അറ്റ്‌ലസില്‍ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ മൂന്നാം സ്ഥാനത്തും പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ യഥാക്രമം 5, 7, 10 സ്ഥാനങ്ങളിലുമുണ്ട്. ഇടുക്കി 18-ാം സ്ഥാനത്താണ്. പശ്ചിമഘട്ട മലനിരകളാണു മണ്ണിടിച്ചിലിന് ഏറെ സാധത്യയുളള പ്രദേശമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹിമാലയന്‍ പ്രദേശങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ മണ്ണിടിച്ചില്‍ കുറവാണെങ്കിലും കേരളത്തില്‍ ജനസാന്ദ്രത കൂടുന്നത് പശ്ചിമഘട്ട മലനിരകളിലെ ദുരന്തം ജനങ്ങളെ കൂടുതല്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.