Spread the love

മുണ്ടക്കയം : ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണവും സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമായ സാഹചര്യത്തില്‍ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.

video
play-sharp-fill

അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന പാത കടന്നുപോകുന്നതുകൊണ്ട് നിരവധിപ്പേർ എത്തിപ്പെടുന്ന സ്ഥലം കൂടിയാണ് മുണ്ടക്കയം ടൗണ്‍.

സാമൂഹ്യവിരുദ്ധരും 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പുകാരും

കഴിഞ്ഞ ദിവസം മുണ്ടക്കയം ടൗണില്‍ നിർധനയായ ലോട്ടറി വില്‍പ്പനക്കാരി കളരിക്കല്‍ ഓമനയെ കബളിപ്പിച്ച്‌ 2300 രൂപ തട്ടിയെടുത്ത് യുവാവ് മുങ്ങിയിരുന്നു. യുവാവിനായി മുണ്ടക്കയം ടൗണില്‍ ഓമന തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ബസ്‌സ്റ്റാൻഡില്‍ യാത്രക്കാരും ബസ് ഡ്രൈവർമാരും സാമൂഹ്യവിരുദ്ധരുമായി വാക്കേറ്റവും കയ്യാങ്കളിയും പതിവാണ്.

മുണ്ടക്കയം ബൈപാസിലും രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. മദ്യവും മയക്കുമരുന്ന് വസ്തുക്കളുടെ ഉപയോഗവും വിതരണവും നടക്കുന്ന പ്രധാന കേന്ദ്രമായി ബൈപാസ് മാറിയിട്ടുണ്ട്. ടൗണ്‍ കാമറ നിരീക്ഷണത്തിലാക്കിയാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കുവാൻ കഴിയും.

അപകടവും മോഷണവും

ഏതാനും മാസങ്ങള്‍ക്കു മുമ്ബ് മുണ്ടക്കയം ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ റോഡ് മുറിച്ചുകടന്ന മധ്യവയസ്കനെ ഇരുചക്രവാഹനമിടിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു. നിർത്താതെ പോയ വാഹനം കണ്ടെത്താനായിട്ടില്ല. ഇത്തരം അപകടങ്ങളില്‍ വാഹനങ്ങളെ തിരിച്ചറിയുന്നതിന് പോലീസ് സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകളെയാണ് ആശ്രയിക്കുന്നത്. ജസ്ന തിരോധാനം ഉള്‍പ്പെടെ പല പ്രമാദമായ കേസുകള്‍ക്കും ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെ കാമറകളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു അന്വേഷണ ഏജൻസികള്‍.

മാസങ്ങള്‍ക്കു മുമ്ബ് മുണ്ടക്കയം ബസ്‌സ്റ്റാന്‍റഡില്‍ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു. അന്വേഷിച്ചിട്ടും തെളിവൊന്നും കിട്ടാതെ വന്നതോടെ ഉടമസ്ഥനും സുഹൃത്തുക്കളും ചേർന്നു കിലോമീറ്റർ അകലെയുള്ള കാമറ പരിശോധിച്ചാണ് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ശേഖരിച്ചത്. പിന്നീട് എറണാകുളത്തുനിന്ന് ഈ ബൈക്ക് പിടികൂടുകയായിരുന്നു.

ലഹരി ഉപയോഗം വ്യാപകം 

ടൗണിന്‍റെ മുക്കിലും മൂലയിലും വിദ്യാർഥികളടക്കമുള്ളവരുടെ ലഹരി ഉപയോഗവും വ്യാപകമായി വർധിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങള്‍ക്കു മുമ്ബ് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ടൗണില്‍ കാമറകള്‍ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇത് മുടങ്ങി.

അന്യസംസ്ഥാനങ്ങളില്‍ നിന്നു കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന പ്രദേശം കൂടിയാണ് മുണ്ടക്കയം. ഇവിടെനിന്നാണ് സംസ്ഥാനത്തിന്‍റെ പല ഭാഗത്തേക്കും ലഹരിവസ്തുക്കള്‍ എത്തുന്നതെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ മേഖലയില്‍ പോലീസിന്‍റെ കാമറ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.