Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻ്റെ പമ്പാ – സന്നിധാനം ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങൾ ദേവസ്വം ബോർഡ് പ്രസിഡൻ്റ്മായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ സംഘടനാ പ്രതിനിധികളെ അറിയിച്ചു.

കോട്ടയത്ത് വച്ച് നടന്ന ചർച്ചയിൽ അയ്യപ്പ സേവാ സംഘത്തെ പ്രതിനിധികരിച്ച് കൊയ്യം ജനാർദ്ദനൻ (കണ്ണൂർ)കൊച്ചു ക്യഷ്ണൻ, പ്രസാദ് (പാലക്കാട്)ജയകുമാർ തിരുനക്കര (കോട്ടയം)സലിമോൻ ( ഇടുക്കി) വേണു പഞ്ചവടി (മാവേലിക്കര ) എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടനയിലെ നിലവിലെ പ്രശ്നങ്ങൾ തീർക്കുന്നതിനും ദേവസ്വം മന്ത്രിയുടെ ഇടപൊൽ അഭ്യർത്ഥിച്ച് സംഘം മന്ത്രിക്ക് നിവേദനം കൈമാറി. സന്നിധാനം ക്യാമ്പിലെ കുടിവെള്ള വിതരണത്തിലെ തടസങ്ങൾ ഉടൻ പരിഹരിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി.