
സ്വന്തം ലേഖകൻ
കൊച്ചി: വൈറ്റിലയിൽ ബാർ ജീവനക്കാരും കൊച്ചി നഗരസഭ കൗൺസിലറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും കൊച്ചിയിലെ ബാര്‍ ജീവനക്കാരി. പരാതിയിൻമേൽ കൊച്ചി നഗരസഭ കൗൺസിലർ സുനിത ഡിക്സനെതിരെ മരട് പോലീസ് കേസെടുത്തു
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍, താന്‍ മര്‍ദിച്ചിട്ടില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ ഫോണ്‍ തട്ടിമാറ്റിയതാണെന്നും കൗണ്‍സിലര്‍ പറഞ്ഞു. ബാറിനോട് ചേർന്നുള്ള തോട് ശുചീകരണവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശുചീകരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിഡിയോയിൽ കൗൺസിലറും ബാർ ജീവനക്കാരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുന്നുണ്ട്. നിങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്നും ബാറിന്റെ ഉടമസ്ഥനോടാണ് സംസാരിക്കാൻ താൽപര്യമെന്നുമാണ് സുനിത ഡിക്സൺ തർക്കത്തിനിടെ പറയുന്നത്.
മുൻകൂർ നോട്ടീസ് നല്‍കാതെ ജെസിബിയുമായെത്തി ഹോട്ടലിന് സമീപത്തെ കാന പൊളിക്കാൻ കൗണ്‍സിലർ ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് തന്നെ മർദിച്ചതെന്നുമാണ് ഹോട്ടല്‍ ജീവനക്കാരുടെ വാദം. ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ പേരിലാണ് കൗണ്‍സിലർ പ്രശ്നമുണ്ടാക്കിയതെന്നും ഹോട്ടല്‍ ജീവനക്കാർ ആരോപിച്ചു. എന്നാല്‍ തന്നെയാണ് ഹോട്ടല്‍ ജീവനക്കാർ മർദിച്ചതെന്നാണ് ആരോപണവിധേയായ കൗണ്‍സിലർ പറയുന്നത്. താന്‍ പണം ആവശ്യപ്പെട്ടെന്ന വാദം കളവാണെന്നും കൌണ്‍സിലര്‍ പറഞ്ഞു.







