ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; ചങ്ങനാശേരി തെങ്ങണ ജംഗ്ഷനിൽ നിയന്ത്രണം നഷ്ട്ടപെട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു കയറി അപകടം

Spread the love

ചങ്ങനാശേരി : തെങ്ങണ ജംഗ്ഷനിൽ നിയന്ത്രണം നഷ്ട്ടപെട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു കയറി അപകടം. രാവിലെ 10. 30 ഓടെയാണ് സംഭവം.

video
play-sharp-fill

നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ വ്യാപാര സ്‌ഥാപനങ്ങളുടെ വരാന്തയിലൂടെ കയറിയിങ്ങി വൈദ്യുതി പോസ്‌റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.

കാർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്‌ടമാകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജംക്‌ഷനിലെ പലചരക്കു കടയുടെയും ലോട്ടറിക്കടയുടെയും വരാന്തയിൽ കൂടിയാണ് കാർ കയറിയത്. ലോട്ടറിക്കടയുടെ ഷീറ്റിൻ്റെ ഇരുമ്പ് തൂൺ തകർന്നിട്ടുണ്ട്. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.