Spread the love

തിരുവനന്തപുരം: ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് അറിവും സ്‌നേഹവും പകര്‍ന്ന അധ്യാപികയായ ബി ഡാലിയ ടീച്ചര്‍ (47) ആറു പേര്‍ക്ക് ജീവനും വെളിച്ചവും പകര്‍ന്ന് യാത്രയായി.

video
play-sharp-fill

മസ്തിഷ്‌ക മരണം സംഭവിച്ച ടീച്ചറുടെ ഹൃദയം അടക്കം ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ടീച്ചറുടെ ഹൃദയം 14കാരിയായ വിദ്യാര്‍ത്ഥിയില്‍ സ്പന്ദിക്കും. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിക്കാണ് ഹൃദയം മാറ്റിവച്ചത്. തൃശൂര്‍ ചാവക്കാട് സ്വദേശിനിയാണ് പെണ്‍കുട്ടി.

ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസത്രക്രിയയാണ് ഇന്നലെ നടന്നത്. സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഇതുവരെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയായ ഡാലിയ ടീച്ചര്‍ മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയവും രണ്ട് വൃക്കകളും കരളും രണ്ട് കണ്ണുകളും ഉള്‍പ്പെടെ 6 അവയവങ്ങളാണ് ദാനം ചെയ്തത്.

കുടുംബത്തിന്റെ നാഥയായിരുന്ന ടീച്ചര്‍ മരിച്ചതിന്റെ വേദനയ്ക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

ചികിത്സാ രംഗത്ത് ശ്രീചിത്രയുടെ മറ്റൊരു അഭിമാനനേട്ടം കൂടിയാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ടീച്ചറുടെ അന്ത്യം.