Spread the love

 

കോട്ടയം: ആയാംകുടി കല്ലറ റോഡിൽ പുത്തൻപള്ളിക്കും കല്ലറ ജംഗ്ഷന് ഇടയിലുമായി എച്ച്.ഡി.എഫ്.സി ബാങ്കിന് മുൻവശം കലുങ്ക് നിർമ്മാണവും, എസ്.ബി.ടി ജംഗ്ഷൻ, കല്ലറ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ

video
play-sharp-fill

ഇൻറർലോക്കിംഗ് ടൈൽ വർക്കും നടക്കുന്നതിനാൽ 24/07/2024 മുതൽ ഒരു മാസത്തേയ്ക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

കുറുപ്പന്തറയിൽ നിന്നും കല്ലറയ്ക്കു പോകേണ്ട വാഹനങ്ങൾ തച്ചേരിമുട്ട് കുരിശുപളളി കവലയിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് തറയത്താഴം വഴി കല്ലറ കുരിശുപള്ളി വഴി പോകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി ഭാഗത്തു നിന്നും കല്ലറയ്ക്കു പോകേണ്ട വാഹനങ്ങൾ നീരൊഴുക്കു ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞ് കല്ലറ കരിശുപളളി ജംഗ്ഷൻ വഴി പോകുക.

ചേർത്തല ഭാഗ്യത്തുനിന്നും കുറുപ്പന്തറ വഴി പോകേണ്ട വാഹനങ്ങൾ നീണ്ടൂർ വില്ലേജ് ഹാൾ മാഞ്ഞൂർ സൌത്ത് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് കോട്ടയം റോഡ് സ് മെ യിന്റനസ് വിഭാഗം
എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു