കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
സ്വന്തം ലേഖകൻ
കൂരോപ്പട: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു.കൂരോപ്പട അശ്വതിയിൽ ശരത്കുമാർ (52) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ മണർകാട് പെരുമാനൂർ കുളത്തിന് സമീപമായിരുന്നു അപകടം.
ശരത്കുമാറും ഭാര്യയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷാ മണർകാട് കവല ഭാഗത്തേക്ക് പോകുകയായിരുന്നു. കാർ എതിർദിശയിൽ നിന്നും വരുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് ശരതിനെയും ഭാര്യ വിജിയെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരത്തിന്റെ ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരുക്കേറ്റ വിജിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. മണർകാട് പോലീസ് കേസെടുത്തു.
ശരണ്യ, ശങ്കരി എന്നിവരാണ് മക്കൾ. അജേഷ് (പള്ളിക്കത്തോട് ) മരുമകനാണ്.
കൂരോപ്പട അമ്പലപ്പടിയിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്ന ശരത്കുമാർ നിർധന കുടുംബാംഗമാണ്.