ഉമ്മൻചാണ്ടി കൈപിടിച്ചു കയറ്റിയ യുവ നേതാക്കളെ പിന്നെ കണ്ടിട്ടില്ല, ചിലപ്പോൾ അവർ കല്ലറയിൽ പോയിട്ടുണ്ടാവും; മുൻമുഖ്യമന്ത്രിയുടെ ഓർമ്മദിനത്തിൽ പ്രതികരണവുമായി മറിയാമ്മ ഉമ്മൻ
പുതുപ്പള്ളി: ഉമ്മൻചാണ്ടി കൈപിടിച്ചു കയറ്റിയ യുവ നേതാക്കളെ പിന്നെ കണ്ടിട്ടില്ലെന്ന് മറിയാമ്മ ഉമ്മൻ.
പി.സി വിഷ്ണുനാഥ് ഒഴികെയുള്ള യുവ നേതാക്കളെ പിന്നെ കണ്ടിട്ടില്ല. ചിലപ്പോൾ അവർ കല്ലറയിൽ പോയിട്ടുണ്ടാവും എന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.
പ്രായമായ നേതാക്കൾ വന്നിട്ടുണ്ട്. മകൻ എംഎൽഎ ആയതിനു ശേഷം ചെറുപ്പക്കാരാണ് വീട്ടിൽ വരുന്നത്. ഉമ്മൻചാണ്ടിയെ കാണാൻ എല്ലാ വിഭാഗത്തിലുള്ള ആളുകളും വന്നിരുന്നെന്നും മറിയാമ്മ ഉമ്മൻ പ്രതികരിച്ചു.
അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിവസമായ ഇന്ന് രാവിലെ എട്ട് മണിക്ക് വാര്‍ഡു കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. രാവിലെ 9.30ന് ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് രാവിലെ 10 മണിക്ക് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന് ഹാളില്‍ 21-ാം നൂറ്റാണ്ടിലെ പുതിയ കേരളം : സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ തോമസ് ഐസക്, മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, സി.പി.ജോണ്‍, പി.കെ.രാജശേഖരന്, ഡോ.മേരി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.