നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി: ഒരു വർഷത്തേയ്ക്ക് ജില്ലയിൽ പ്രവേശനമില്ല

Spread the love

 

കോട്ടയം: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. തോട്ടയ്ക്കാട് സ്വദേശി മനീഷ് ഗോപി (29) നെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തിയത്.

video
play-sharp-fill

 

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്, ഇയാളെ ഒരു വർഷത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. വാകത്താനം, കോട്ടയം ഈസ്റ്റ്, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലായി കൊലപാതകശ്രമം , അടിപിടി, തട്ടിക്കൊണ്ടുപോകൽ, ഭവനഭേദനം, സ്ത്രീകളോടുള്ള അതിക്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

 

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിക്കുന്നനത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group