Spread the love

കണ്ണൂർ: തട്ടിപ്പുകൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിൽ തട്ടിപ്പിന്റെ പുതിയ വേർഷൻ. പോൺസൈറ്റുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്.

video
play-sharp-fill

കണ്ണൂരിൽ നിരവധി പേരാണ് തട്ടിപ്പിനിരയായത്. നിരവധിപേർക്ക് ലക്ഷങ്ങൾ നഷ്ടമായെന്നാണ് പോലീസിന് ലഭിച്ച വിവരം.

വെബ്‌സൈറ്റിൽ നിങ്ങൾ അശ്ലീലദൃശ്യങ്ങൾ തെരഞ്ഞുവെന്ന് ആരോപിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഫോൺ സൈറ്റ് മുഖേനയോ ഇ-മെയിൽ വഴിയോ കേസ് രജിസ്റ്റർ ചെയ്തതായി അറിയിക്കുന്നതാണ് സംഘത്തിന്റെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെയും അന്വേഷണ ഏജൻസിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡും കേസെടുത്തതായി കാണിക്കുന്ന വ്യാജരേഖകളും അയച്ചുകിട്ടും.

വീഡിയോ കോളിൽ യൂണിഫോമിലെത്തുന്ന സംഘം പിഴ ഇനത്തിൽ വൻ തുക ആവശ്യപ്പെടും.

വെർച്വൽ അറസ്റ്റിലാണെന്നും എങ്ങോട്ടും പോകരുതെന്നും കേൾക്കുന്ന ഇര സംഘം അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് സമ്പാദ്യം മുഴുവൻ കൈമാറും. പിന്നീട് സന്ദേശമൊന്നും ലഭിക്കാതിരിക്കുമ്പോഴാണ് തട്ടിപ്പിൽ പെട്ടതായി തിരിച്ചറിയുന്നത്.