അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമർദ്ദനത്തിനിരയാക്കി

Spread the love

കൊല്ലം : അഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സഹപാഠിയെ തല്ലിചതച്ചത്.

video
play-sharp-fill

ഇന്നലെ വൈകിട്ട് സ്കൂളിന് സമീപത്തുവച്ചായിരുന്നു ആക്രമണം. അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനമുണ്ടായത്.

മൂന്ന് വിദ്യാർത്ഥികള്‍ ചേർന്ന് മർദ്ദിക്കുകയും മറ്റൊരാള്‍ ദൃശ്യം മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പ്രചരിച്ചതോടെയാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ വിദ്യാർത്ഥി അഞ്ചലിലെ ആശുപത്രിയില്‍ ചികിത്സതേടി. കുട്ടിയുടെ മാതാപിതാക്കള്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.