
കോട്ടയം കുഴിമറ്റം സെൻ്റ് ജോർജ് പാരീഷ് ഹാളിൽ നിറക്കൂട്ട് ചിത്രരചനാ മത്സരം ജൂലൈ 13 ന്
കുഴിമറ്റം: സെൻ്റ് ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന 25 -ാം മത് ചിത്രരചനാ മത്സരം നിറക്കൂട്ട് ജൂലൈ 13 ന് കുഴിമറ്റം സെൻ്റ് ജോർജ് പാരീഷ് ഹാളിൽ നടക്കും.
കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് നടത്തുന്ന മത്സരത്തിൽ നേഴ്സറി കുട്ടികൾക്ക് കളറിങ്ങിന് ചിത്രം നൽകും , എൽ. പി , യു.പി., ഹൈസ്കൂൾ കുട്ടികൾക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ വരക്കാം . ഹയർ സെക്കണ്ടറി , കോളേജ് വിദ്യാർത്ഥികൾക്ക് വിഷയം നൽകുന്നതാണ്.
രാവിലെ 8 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. ക്രയോൺസ്, വാട്ടർ കളർ , സെകച്ച് പെൻ എന്നിവ മത്സരത്തിന് ഉപയോഗിക്കാം. ഓയിൽ പെയിൻ്റ് അനുവദിക്കില്ല. ഒന്നര മണിക്കൂറാണ് മത്സര സമയം. കോട്ടയം ജില്ലയിലെ 20 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രജി ഫീസ് 50 രൂപ ആയിരിക്കും. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കേറ്റും നൽകും.
ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന സ്കൂളിനും പ്രത്യേകം പുരസ്ക്കാരം നൽകും. കൂടുതൽ വിവരങ്ങൾക്ക് – ജെറിൻ – 8301970461, ലെബിൻ – 9188548147