വീണ്ടും ‘പക്കി സുബൈര്‍’….! മുഖംമൂടി ധരിച്ചെത്തി സി.സി.ടി.വി. ക്യാമറകള്‍ തല്ലിത്തകർത്തശേഷം ഏഴ് കടകളില്‍ മോഷണം; കുളിമുറിയില്‍ കയറി കുളിയും പാസാക്കി മടങ്ങി

Spread the love

ഹരിപ്പാട്: ഹരിപ്പാട്, മാവേലിക്കര എന്നിവിടങ്ങളിലെ വിവിധ മോഷണക്കേസുകളില്‍ പോലീസ് തിരയുന്ന മോഷ്ടാവ് കൊല്ലം സ്വദേശി പക്കി സുബൈർ ഞായറാഴ്ച പുലർച്ചെ ചേപ്പാട് റെയില്‍വേ സ്റ്റേഷനു സമീപം ഏഴു കടകളില്‍ മോഷണം നടത്തി.

video
play-sharp-fill

മുഖംമൂടി ധരിച്ചെത്തി സി.സി.ടി.വി. ക്യാമറകള്‍ തല്ലിത്തകർത്തശേഷമായിരുന്നു മോഷണം.
കടയില്‍ മോഷണം നടത്തിയശേഷം കടയുടമയുടെ വീടിനു പുറത്തുള്ള കുളിമുറിയില്‍ കയറി കുളിച്ചിട്ടാണ് മോഷ്ടാവ് മടങ്ങിയത്.

സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് ഇയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹരിപ്പാട്, കരുവാറ്റ, മാവേലിക്കര എന്നിവിടങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളുടെ സമീപപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പക്കി സുബൈർ മോഷണം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഹരിപ്പാട്ടെയും മാവേലിക്കരയിലെയും പോലീസ് സംഘം അതീവജാഗ്രതയിലായിരുന്നു. രാത്രികാല പരിശോധനയും ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ ചേപ്പാട്ട് മോഷണം നടത്തിയത്.

രണ്ടാഴ്ച മുൻപും ഇയാള്‍ ചേപ്പാട്ട് മോഷണശ്രമം നടത്തിയിരുന്നു. ചേപ്പാട് റെയില്‍വേ സ്റ്റേഷൻ റോഡിലെ വാസുദേവ ബില്‍ഡിങ്ങില്‍ പ്രവർത്തിക്കുന്ന ആറു കടകളിലും തൊട്ടടുത്ത കാർ വർക്ക്ഷോപ്പിലും പരിസരത്തുള്ള വീടുകളിലുമാണ് മോഷണം നടന്നത്.