കോട്ടയം കാണക്കാരിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; കട്ടപ്പന സ്വദേശിക്ക് ദാരുണാന്ത്യം

Spread the love

കോട്ടയം : കാണക്കാരിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

video
play-sharp-fill

കാണക്കാരി ആശുപത്രിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടപ്പന സ്വദേശി ജയപ്രസാദ് (50) ആണ് മരിച്ചത്.

കാണക്കാരിയിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ  മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വന്ന കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ജയപ്രസാദ് സംഭവസ്ഥലത്തു തന്നെ മരിച്ചു. കാണക്കാരിയിൽ കൺസ്ട്രക്ഷൻ വർക്ക് നടത്തുകയാണ് മരിച്ച ജയപ്രസാദ്. അപകടത്തിൽ ജയപ്രസാദ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.