play-sharp-fill
മലപ്പുറത്ത് പത്താംക്ലാസ് വിദ്യാർത്ഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെ‍ഡിക്കൽ സംഘം; ​രോ​ഗം സ്ഥിരീകരിച്ച കാലയളവും മരണവും കണക്കിലെടുത്താണ് മഞ്ഞപ്പിത്ത സാധ്യത തള്ളിക്കളയുന്നത്

മലപ്പുറത്ത് പത്താംക്ലാസ് വിദ്യാർത്ഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെ‍ഡിക്കൽ സംഘം; ​രോ​ഗം സ്ഥിരീകരിച്ച കാലയളവും മരണവും കണക്കിലെടുത്താണ് മഞ്ഞപ്പിത്ത സാധ്യത തള്ളിക്കളയുന്നത്

മലപ്പുറം: ചേലേമ്പ്രയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെ‍ഡിക്കൽ സംഘം. മഞ്ഞപ്പിത്ത ഭീഷണിയിൽ തുടരുന്ന ചേലേമ്പ്ര പഞ്ചായത്തിൽ നിലവിൽ 38 പേരാണ് ചികിത്സയിലുള്ളത്.

ഇവരെല്ലാം മേയ് 16നു മൂന്നിയൂരിലെ ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തവരാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ് പറഞ്ഞു. എന്നാൽ ജൂൺ 30ന് മരിച്ച വിദ്യാർഥിനിയുടെ മരണകാരണം മഞ്ഞപ്പിത്തമല്ലെന്നാണ് മെ‍ഡിക്കൽ യോഗത്തിന്റെ വിശദീകരണം.

കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത് ജൂണ്‍ 28നാണ്. മരിച്ചത് ജൂൺ 30നും. ഈ കാലയളവ് കണക്കിലെടുത്താണ് മെഡിക്കൽ സംഘം മഞ്ഞപ്പിത്ത സാധ്യത തള്ളിക്കളയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 16നു മൂന്നിയൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത ആളുകൾക്കാണ് രോഗം ബാധിച്ചത്. വിവാഹത്തിനു വന്നവർക്കു നൽകിയ ‘വെൽകം ഡ്രിങ്കാണ്’ രോഗത്തിന്റെ ഉറവിടം. ജൂൺ 16നാണ് രോഗവ്യാപനത്തെക്കുറിച്ച് അറിയുന്നത്.

അടുത്തദിവസം തന്നെ എംഎൽഎയുടെ അധ്യക്ഷതയിൽ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിന്റെ യോഗം വിളിച്ചു കർമപദ്ധതി രൂപീകരിച്ചിരുന്നു. ആശാ വർക്കര്‍മാരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന 9 അംഗങ്ങളുള്ള 10 സ്ക്വാഡുകൾ രൂപീകരിച്ചാണ് പിന്നീട് പ്രവർത്തനങ്ങൾ നടത്തിയത്.

വിദ്യാർഥി മരിച്ച സാഹചര്യത്തില്‍ ഡിഎംഒയുടെ നേതൃത്വത്തിലും യോഗം ചേർന്നു. പതിനഞ്ചാം തീയതിക്കുള്ളില്‍ സാഹചര്യം പൂർവസ്ഥിതി‌യിലേക്ക് എത്തിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും യോ​ഗത്തിൽ പറഞ്ഞു.