ഹരിപ്പാട് ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്

Spread the love

 

ആലപ്പുഴ: ഹരിപ്പാട് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്.

video
play-sharp-fill

 

കൊല്ലത്ത് നിന്നും രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും എറണാകുളത്തു നിന്നും കായംകുളത്തേക്ക് വരികയായിരുന്നു സൂപ്പർഫാസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.