video
play-sharp-fill

പാൽ പാത്രത്തിൽ തല കുടുങ്ങിയ തെരുവു നായയ്ക്ക് രക്ഷകരായി അടൂർ അഗ്നിശമന സേന

പാൽ പാത്രത്തിൽ തല കുടുങ്ങിയ തെരുവു നായയ്ക്ക് രക്ഷകരായി അടൂർ അഗ്നിശമന സേന

Spread the love

പത്തനംതിട്ട : അടൂരിൽ പാൽ പാത്രത്തിൽ തല കുടുങ്ങിയ തെരുവു നായയ്ക്ക് രക്ഷകരായി  അഗ്നിശമന സേന.

അടൂർ മുണ്ടപ്പള്ളിയിലെ വീട്ടമ്മയായ സ്ത്രീ മിൽമയിൽ പാൽ നൽകിയശേഷം സമീപത്തെ കടയിൽനിന്ന് കേക്ക് മേടിച്ച് പാൽ പാത്രത്തിലിട്ട് മുള്ളൻകോണം ജംഗ്ഷനിൽ പാത്രം വെച്ച ശേഷം ക്ഷേത്രദർശനത്തിന് പോയ നേരം അതുവഴി വന്ന തെരുവുനായ പാത്രത്തിൽ തല ഇടുകയായിരുന്നു.

പിന്നീട് തലയൂരാനാകാതെ പാത്രവുമായി ഓടി നടന്ന നായയെ രക്ഷപ്പെടുത്താൻ നാട്ടുകാർ ആവുന്ന പണിയും നോക്കിയിട്ടും നടന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവിൽ അടൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി നായയെ പാൽപാത്രം മുറിച്ച് രക്ഷിക്കുകയായിരുന്നു.