video
play-sharp-fill

‘ഗുഡ് ടച്ചും ബാഡ് ടച്ചും’ സ്കൂളിൽ നിന്ന് മനസ്സിലാക്കി, വീടിനുള്ളിൽ അനുഭവിച്ച ലൈംഗിക ചൂഷണത്തെ കുറിച്ച് തുറന്നു പറഞ്ഞ് പതിമൂന്നുകാരി, കേസിൽ അച്ഛനും അമ്മാവനും സഹോദരനും അറസ്റ്റിൽ

‘ഗുഡ് ടച്ചും ബാഡ് ടച്ചും’ സ്കൂളിൽ നിന്ന് മനസ്സിലാക്കി, വീടിനുള്ളിൽ അനുഭവിച്ച ലൈംഗിക ചൂഷണത്തെ കുറിച്ച് തുറന്നു പറഞ്ഞ് പതിമൂന്നുകാരി, കേസിൽ അച്ഛനും അമ്മാവനും സഹോദരനും അറസ്റ്റിൽ

Spread the love

പുണെ: വീടിനകത്തെ ലൈംഗിക ചൂഷണത്തെ കുറിച്ച് തുറന്നു പറഞ്ഞ് പതിമൂന്നുകാരി.

സ്കൂളിലെ ടീച്ചർമാരോടാണ് കുട്ടി ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞത്. പിതാവും അമ്മാവനും ബന്ധത്തിലെ സഹോദരനും പല തവണ ​ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുട്ടി തുറന്നു പറഞ്ഞു.

സ്കൂളിൽനിന്ന് ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ എന്താണെന്ന് കിട്ടിയ തിരിച്ചറിവിലാണ് കുട്ടിയുടെ തുറന്നു പറച്ചിൽ. പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മൂന്നുപേരേയും പുണെ പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ജൂലൈയിലാണ് ബന്ധുവായ ആൺകുട്ടി ലൈ​ഗീകമായി പീഡിപ്പിക്കുകയും പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഈ വർഷം ജനുവരിയിൽ അമ്മാവനും ലൈംഗിക ചൂഷണത്തിനിരയാക്കി.

ഉറക്കെ കരഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ച കുട്ടിയെ ഇയാൾ വലിച്ചിഴക്കുകയും അടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

കൂടാതെ, പിതാവും പല തവണ പീഡിപ്പിച്ചവെന്നും പോലീസ് പറഞ്ഞു. മൂന്ന് പേർക്കെതിരേയും പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.