
‘കേരള’ വേണ്ട, ഭരണഘടന പട്ടികയിൽ ഇനിമുതൽ ‘കേരളം’; സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി.
ഭരണഘടനയുട ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കേരളം എന്നാക്കി ഭേദഗതി ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പേര് മാറ്റത്തില്‍ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരിന്നു. ഭരണ ഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഒന്നാം പട്ടികയില്‍ മാത്രം പേര് മാറ്റിയാല്‍ മതി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്.
Third Eye News Live
0