Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: തൃശൂർ ജില്ലയിൽ ഹോംനേഴ്സിംഗിൻ്റെ മറവിൽ നടത്തുന്ന പെൺവാണിഭം വ്യാപകമായി.

ഹോംനേഴ്സിംഗ് അസോസിയേഷനായ PHSOA യുടെ മുൻ തൃശൂർ ജില്ലാ പ്രസിഡന്റ് തന്നെ പെൺകുട്ടിയെ കൂട്ടിക്കൊടുത്ത കേസിൽ അകത്തായതോടെ കളം വിട്ടിരുന്ന പെൺവാണിഭ സംഘങ്ങൾ വീണ്ടും സജീവമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോം നേഴ്സിംഗ് സ്ഥാപനങ്ങൾ നടത്തുന്നവരുടെ സംഘടനയായ PHSOA യുടെ മുൻ തൃശൂർ ജില്ലാ പ്രസിഡൻ്റും കുന്നംകുളം അതുല്യാ ഹോംനേഴ്സിംഗ് ഉടമയുമായ ആലീസ് തോമസിനെയാണ് ഓട്ടോ ഡ്രൈവർക്ക് പെൺകുട്ടിയെ കൂട്ടിക്കൊടുത്ത കേസിൽ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ആറ് വർഷത്തെ കഠിന തടവിന് ഒരു വർഷം മുൻപ് ശിക്ഷിച്ചത്.

ഇതോടെ ആലീസിനെ സംഘടനയിൽ സംരക്ഷിച്ചു പോന്ന നേതാക്കൾ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ ആയി. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഹോംനേഴ്സിംഗ് സ്ഥാപനങ്ങൾ സംസ്ഥാനത്ത് നിരവധിയുണ്ട്. ഇതിനിടെയിലാണ് ഇത്തരം പുഴുക്കുത്തുകളും ഉള്ളത്.

സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്തിരുന്ന പെണ്‍കുട്ടിയെ ആലീസ് തോമസ് വശീകരിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറേ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച്‌ 2006ലും 2009 ലും ആലീസിൻ്റെ വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവർക്ക് കാഴ്ചവെച്ചെന്നായിരുന്നു കേസ്

ഓട്ടോ ഡ്രൈവറായ കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ ചെറുപനക്കല്‍ വീട്ടില്‍ ഷാജി (47) യെ രണ്ടു വകുപ്പുകളിലായി 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയടക്കാനും സഹായിയും
പ്ലെയ്സ്മെൻ്റ് സെക്യൂരിറ്റി & ഹോം നേഴ്സിംഗ് സർവ്വീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (PHSOA) എന്ന സംഘടനയുടെ തൃശ്ശൂർ ജില്ലാ പ്രസിഡൻ്റുമായിരുന്ന
വടക്കേക്കാട് തൊഴിയൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ ആലീസി (56) നെ ആറ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയടക്കാനുമാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എം.പി. ഷിബു ശിക്ഷിച്ചത്.

ആലീസിന്റെ പുതുശ്ശേരിയിലുള്ള വാടക വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ആലീസിന്റെ ഒത്താശയോടും സഹായത്താലും ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് പെണ്‍കുട്ടിക്ക് അമിതമായ രക്തസ്രാവം ഉണ്ടാവുകയും പ്രതികള്‍ പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച്‌ മുങ്ങുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കോടതി ശിക്ഷിച്ചതിനേ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന ആലീസ് തോമസ് പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി