
മാതൃവിദ്യാലയ തണലിൽ ഒത്തുചേർന്ന് പഴയ കൂട്ടുകാർ:കുമരകം എസ്.കെ.എം സ്‌കൂളിലെ 1988-89 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ 35 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി
.
കുമരകം : എസ്.കെ.എം സ്‌കൂളിലെ 1988-89 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ 35 വർഷങ്ങൾക്ക് ശേഷം പഴയ വിദ്യാലയ തിരുമുറ്റത്ത് ഒത്തുചേർന്നു.
നാടിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ പഴയ കൂട്ടുകാരെ കാണുന്നതിനും സൗഹൃദ്ദം പുതുക്കുന്നതിനുമായി എത്തി ചേർന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 10 മണിക്ക് പി.കെ.എം തന്ത്രി മെമ്മോറിയൽ ഹാളിൽ ചേർന്ന യോഗത്തിൽ ,ബാച്ച് മേറ്റ്സിന്റെ കൂട്ടായ്മയ്ക്ക് ‘കൂട്ട് 1989’ എന്ന് പേരിട്ടു .
88-89 ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളേയും , ഗുരുക്കൻമ്മാരെയും പങ്കെടുപ്പിച്ച് സതീർത്ഥ്യ സംഗമവും, ഗുരുവന്ദനവും ഒക്ടോബർ മാസാദ്യം നടത്തുവാൻ തീരുമാനിച്ചു.
പുതിയ തലമുറയ്ക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ മാതൃവിദ്യാലയത്തിനായി കൂട്ട് 1989ന്റെ നേതൃത്വത്തിൽ മികച്ച ഒരു സംഭാവന നൽകുവാനും തീരുമാനിച്ചു. പരിപാടികളുടെ വിജയത്തിനായി 18 അംഗ കമ്മറ്റി തിരഞ്ഞെടുത്തു.
എസ്.കെ.എം 89 എസ്.എസ്.എൽ.സി ബാച്ചിന്റെ ഭാഗമാക്കുന്നതിനും വിവരങ്ങൾ അറിയുന്നതിനും 9495064403 , 7356481196 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.