Spread the love

 

കോട്ടയം: കേരള മോഡൽ വികസനത്തിൻ്റെ ഭാഗമായി ദലിത് ആദിവാസി ജനവാസ കേന്ദ്രങ്ങൾക്ക് മേൽ കേരള സർക്കാർ അടിച്ചേൽപ്പിച്ച കോളനി എന്ന പ്രയോഗം റദ്ദാക്കാനുള്ള മുൻമന്ത്രി കെ. രാധാകൃഷ്‌ണൻ്റെ തീരുമാനം സ്വാഗതാർഹമാണ്.

video
play-sharp-fill

എല്ലാ സർക്കാർ രേഖകളിൽ നിന്നും “കോളനി’ എന്ന പ്രയോഗം നീക്കം ചെയ്യാനും ജനവാസ കേന്ദ്രങ്ങൾക്ക് മുൻപിൽ ബോർഡുകളും പട്ടികജാതി വികസന പദ്ധതിക ളുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ ഭിത്തികളിൽ എഴുതിവെച്ച ബോർഡുകളും യുദ്ധകാല അടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് തയ്യാറാകണമെന്ന് വിവിധ പട്ടികജാതി സംഘടന നേതാക്കൾ ആവശ്യപ്പെട്ടു.

കോളനി, സങ്കേതങ്ങൾ എന്നീ പദപ്രയോഗങ്ങൾ അവസാനിക്കുന്നതോടൊപ്പം, ആദിവാസി സമൂഹം അവരുടെ ഗ്രാമങ്ങളെ വിശേഷിപ്പിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന “ഊർ” എന്ന പേര് റദ്ദാക്കാനും പകരം നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാവുന്നതാണെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇത് ആദിവാസി ദലിത് ജനവിഭാഗങ്ങളുടെ സാമുദായിക ജീവിത ത്തിന് മേലുള്ള കടന്നുകയറ്റമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളനിവാസികൾ എന്ന് അരനൂറ്റാണ്ടുകളോളം കേരളസർക്കാർ സ്ഥാപിച്ചെടുത്ത വംശീയ വിവേചന പദ്ധതിയുടെ പുതിയ രൂപമാണിത്. പേരുകൾ നിർദ്ദേശിക്കാൻ സർക്കാറിന് യാതൊരു അധികാരവുമില്ല. ഊര് എന്ന പേര് റദ്ദാക്കാനുള്ള നിർദ്ദേശം മുന്നോട്ടു വെക്കുക വഴി, ആദിവാസി ജനത യുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിൻ്റെ യൂണിറ്റായി കണക്കാക്കപ്പെടുന്ന ഊരു കൂട്ടങ്ങളുടെ നിലനിൽപ്പിന് തന്നെ ഇല്ലായ്‌മ ചെയ്യുന്നതാണ്.

വനവകാശ നിയമത്തിൻ്റെ നടത്തിപ്പിൽ സുപ്രധാന പങ്ക് വഹിക്കുന്ന “ഗ്രാമസഭകളെ” തകർക്കുന്നതുമാണ്. ആദിവാസി ഊരിനു പകരം നഗർ, ഉന്നതി, പ്രകൃതി, തുടങ്ങിയ പ്രയോഗങ്ങൾ പാർട്ടി നോതാക്കളുടെ പേരിലുള്ള നഗറുകൾ സ്ഥാപിക്കാനുള്ള മത്സരവേദിയായി ആദിവാസി ദലിത് ജനവാസ കേന്ദ്രങ്ങളെ മാറ്റുന്നതിനുള്ള നീക്കം ആണെന്നും സംശയിക്കേണ്ടതാണ്. എന്തായാലും ഒരു ജന വിഭാഗത്തിൻ്റെ വാസസ്ഥലത്തിന് ഭരണകൂടം പേരിടേണ്ടതില്ല. സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണം.

ദലിത് ആദിവാസികളുടെ അന്തസ്സു ഉയർത്തേണ്ടത് കോളനികളിൽ ഒതുക്കപ്പെട്ടവരെ അതിൽനിന്ന് മോചിപ്പിച്ചു കൊണ്ടായിരിക്കണം. കേരളത്തിലെ അരലക്ഷത്തോളം വരുന്ന കോളനികളും, ചേരികളും. ലക്ഷം വീടുകളും, ലയങ്ങളും മാറ്റമില്ലാതെ നിലനിർത്താൻ ഭൂപരിഷ്‌കരണകാലം മുതൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയുടെ ശക്തനായ വക്താവാണ് മുൻമന്ത്രി കെ രാധാകൃഷ്‌ണൻ. ദലിതർക്ക് 3 സെൻ്റും
5 സെൻ്റും എന്ന പദ്ധതി ഇപ്പോൾ ഫ്ളാറ്റുകളിലേക്ക് മാറ്റിയതും അദ്ദേഹത്തിന്റെ പാർട്ടിയാണ്

ആറാം പഞ്ചവത്സര പദ്ധതി മുതൽ (1987) ദേശീയതലത്തിൽ നടപ്പാക്കിയ പ്രത്യേക ഘടക പദ്ധതി വ്യക്തിഗത സാമ്പത്തിക വികസനമാണ് നിർദ്ദേശി ച്ചിരുന്നതെങ്കിലും കേരളത്തിൽ ഈ പദ്ധതി “കോളനി വികസനം” (habitat development) ആക്കിയതും ഈ കൂട്ടർ തന്നെ .പഞ്ചായത്ത് രാജ് നടപ്പാക്കിയതോടെ പ്രത്യേക ഘടക പദ്ധതികൾ ചിതറപ്പെട്ടു. കോടിക്കണക്കിന് വികസന ഫണ്ട് ലാപ്‌സ് ആക്കി കൊണ്ടിരുന്നു. വിദ്യാഭ്യാസ മേഖലയിൽ മാത്രമാണ് ഏറെക്കുറെ പൂർണ്ണ മായും ബഡ്‌ജറ്റ് തുക ലഭിച്ചു വന്നിരുന്നത്.

ഇപ്പോൾ അതും തകർക്കപ്പെട്ടു. ഇ-ഗ്രാൻറ്റ് തുക രണ്ടു വർഷങ്ങളിലേറെ കുടിശ്ശികയാണ്. സംഘപരിവാർ ദേശീയ തലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇ-ഗ്രാൻൻ്റ് അട്ടിമറി മുൻമന്ത്രി കെ രാധാക്യ ഷണൻ കൂടുതൽ സങ്കീർണ്ണം ആക്കി . ഇ-ഗ്രാൻൻ്റ അട്ടിമറിച്ച മന്ത്രി എന്ന നിലയിലാണ് കെ രാധാകൃഷ്‌ണൻ ചരിത്രത്തിൽ ഓർക്കപ്പെടുക. ആദിവാസി ദലിത് അധിവാസ കേന്ദ്രങ്ങളുടെ പേരുമാറ്റം നിർദ്ദേശിക്കുന്ന ഉത്തരവ് പുനഃപരിശോധിക്കാൻ പ്രക്ഷോഭം ആരംഭിക്കുo.

എം ഗീതനന്ദൻ, (സംസ്ഥാന കൺവീനർ ആദിവാസി ഗോത്ര മഹാസഭ),
വി സി സുനിൽ, (ചെയർമാൻ, ആദിജനസഭ),
. സി.ജെ തങ്കച്ചൻ (ജനറൽ സെക്രട്ടറി ആദിജന സഭ.
സി.എസ് ജിയേഷ് (ആദിവാസി ഗ്രോത) മഹാസഭ).
ഡോ. എൻ.വി ശശിധരൻ. (രക്ഷാധികാരി ആനുപാതിക പ്രതിനിത്യ പ്രക്ഷോഭസമതി)
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.